ബ്രഹ്മഗിരി പ്രവാസി ശിൽപ്പശാല ഉദ്ഘാടനം നാളെ

  • കോഴിക്കോട്: കാർഷിക-മൃഗ സംരക്ഷണ-മാംസ ഉൽപ്പാദന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനം
  •  നടത്തിവരുന്ന ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി പ്രവാസികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കും. നാളെ കാലത്ത് 10 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപ്പശാല മന്ത്രി എ.കെ..ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്രഹ്മഗിരി ചെയർമാൻ പി.കൃഷ്ണ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പ്രവാസികൾക്കും കുടുംബങ്ങൾക്കും കൃഷി-മൃഗസംരക്ഷണം-മാംസ ഉൽപ്പാദന മേഖലയിൽ ലഭിക്കുന്ന അവസരങ്ങളും, തൊഴിൽ സാധ്യതകളും, പ്രവാസി മലയാളികളുടെ കഴിവും, സാധ്യതകളും ഉൾപ്പെടുത്തി, വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്യും. കൃഷി, വ്യവസായം, വിപണി – കേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ മുൻ എം.എൽ.എ കെ.വി.അബ്ദുൽ ഖാദറും, പ്രവാസി പുനരധിവാസവും ബ്രഹ്മഗിരി പദ്ധതികളും എന്ന വിഷയത്തിൽ ബ്രഹ്മഗിരി ജന.മാനേജർ അനുസ്‌കറിയയും വിഷയങ്ങൾ അവതരിപ്പിക്കും. കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡണ്ട് കെ.സൈദാലിക്കുട്ടി, നോർക്ക റൂട്ട്‌സ് കോഴിക്കോട് മാനേജർ അനീഷ്.ടി ആശംസകൾ നേരും. സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഡോ.മുബാറക് സാനി സ്വാഗതവും, സിഇഒ ബ്രഹ്മഗിരി പി.എസ് ബാബുരാജ് നന്ദിയും പറയും.
Share

Leave a Reply

Your email address will not be published. Required fields are marked *