ഒരു മാസം പിഴയായി ഈടാക്കിയത് 7.94 കോടി; എ.ഐ ക്യാമറകള്‍ കണ്ടെത്തിയത് 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍

ഒരു മാസം പിഴയായി ഈടാക്കിയത് 7.94 കോടി; എ.ഐ ക്യാമറകള്‍ കണ്ടെത്തിയത് 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഒരു മാസം കൊണ്ട് പിഴയായി ഈടാക്കിയത് 7,94,65,550 കോടി രൂപ. 20,42,542 ഗതാഗത നിയമ ലംഘനങ്ങല്‍ നിന്നാണ് ഇത്രയും രൂപ പിഴയിട്ടത്. പിഴ നോട്ടീസ് നല്‍കിയതില്‍ 81,7,800 രൂപ സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

ജൂണ്‍ അഞ്ച് മുതലാണ് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്കു പിഴ ഈടാക്കിത്തുടങ്ങിയത്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 എണ്ണം തപാല്‍ വകുപ്പിനു കൈമാറി. നിയമ ലംഘനം നടത്തുന്ന ഓരോ വ്യക്തികള്‍ക്കുമാണു പിഴ ചുമത്തുന്നത്. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളില്‍ ആകെ 2,14,753 പേര്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേര്‍ക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍. 19,482 പേരാണ് തിരുവനന്തപുരത്ത് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് ഇല്ലാത്തതിന് 30213 പേര്‍ക്കു പിഴ ചുമത്തി.

സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേര്‍ക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കൂടുതല്‍ മലപ്പുറം 8169, കുറവ് ഇടുക്കി 2348. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 1846 പേര്‍ക്കു പിഴ ചുമത്തി. (കൂടുതല്‍ തിരുവനന്തപുരം 312, കുറവ് ഇടുക്കി 9), ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിന് 1818 പേര്‍ക്കു പിഴ ചുമത്തി. കൂടുതല്‍ തിരുവനന്തപുരം 448, കുറവ് കണ്ണൂര്‍ 15. ആകെ ചെല്ലാന്‍ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളില്‍നിന്നായി 7,94,65,550 രൂപയാണു സര്‍ക്കാരിലേക്കു ലഭിക്കുന്നത്. ഇതില്‍ 81,7,800 രൂപ ലഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *