കാറിനകത്തെ ദുര്‍ഗന്ധം എങ്ങനെ മാറ്റാം

കാറിനകത്തെ ദുര്‍ഗന്ധം എങ്ങനെ മാറ്റാം

കാറിനകത്തെ ദുര്‍ഗന്ധം തടയുന്നതിനും ഏറ്റവും സുഗന്ധം ഉറപ്പാക്കുന്നതിനുമുള്ള ചില മാര്‍ഗങ്ങള്‍ അറിയാം.

കാര്‍ പതിവായി വൃത്തിയാക്കുക:  കാര്‍ എക്കാലവും പുതുമയുള്ളതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് വൃത്തിയായി നിലനിര്‍ത്തുക എന്നത്. ദുര്‍ഗന്ധത്തിന് കാരണമാകുന്ന അഴുക്ക്, പൊടി, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് തന്നെ വൃത്തിയാക്കുക.

ബേക്കിംഗ് സോഡ ഉപയോഗിക്കാം: ബേക്കിംഗ് സോഡയ്ക്ക് ദുര്‍ഗന്ധം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. താഴെ വയ്ക്കുന്ന മാറ്റിലും അപ്‌ഹോള്‍സ്റ്ററിയിലും ബേക്കിംഗ് സോഡ വിതറുക, കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഇത് എന്നിട്ട് അത് വാക്വം ചെയ്യുക.

കാര്‍ പതിവായി വായുസഞ്ചാരമുള്ളതാക്കുക: കാറിലേക്ക് ശുദ്ധവായു കടക്കാന്‍ വിന്‍ഡോകള്‍ അല്ലെങ്കില്‍ സണ്‍റൂഫ് ഇടയ്ക്ക് തുറന്ന് വെക്കുക. ഇത് പഴകിയ വായുവും ദുര്‍ഗന്ധവും നീക്കംചെയ്യാനും വായുസഞ്ചാരം ഉണ്ടാകാനും സഹായിക്കുന്നു. ഈ സമയത്ത് കാറിലെ ഫാന്‍ ഫുള്ളായി ഓണ്‍ ചെയ്ത് വെക്കുക.

പ്രകൃതിദത്തമായ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുക: രാസവസ്തുക്കള്‍ അടങ്ങിയ കൃത്രിമ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുക. കര്‍പ്പൂരം നിറച്ച ബാഗ് കാറില്‍ തൂക്കിയിടാം. ദുര്‍ഗന്ധം ആഗിരണം ചെയ്യാന്‍ കാറില്‍ കാപ്പിക്കുരു ഒരു ചെറിയ പാത്രത്തില്‍ വയ്ക്കുക. ഇത് ദുര്‍ഗന്ധം വലിച്ചെടുക്കും.

കാറില്‍ പുകവലി ഒഴിവാക്കുക: കാറില്‍ പുകവലിക്കുന്നത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കടുത്ത ദുര്‍ഗന്ധം ഉണ്ടാക്കും. കഴിയുന്നതും കാറിനുള്ളില്‍ പുകവലിക്കാതിരിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ അങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞത് ജനാലകള്‍ താഴ്ത്തി വെക്കാന്‍ ശ്രദ്ധിക്കുക.

നനഞ്ഞ വസ്തുക്കള്‍ കാറില്‍ വെക്കാതിരിക്കുക: കാറില്‍ അബദ്ധവശാല്‍ വെള്ളമോ മറ്റെതെങ്കിലും ദ്രാവകമോ ആയാല്‍, അത് ഉടന്‍ ഉണക്കി വൃത്തിയാക്കുക. നനവായ ഭാഗത്ത് ഈര്‍പ്പം, പൂപ്പല്‍ എന്നിവയുണ്ടാക്കും. ഇത് ദുര്‍ഗന്ധം ഉണ്ടാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *