കേരളത്തില്‍ ശക്തമായ മഴ തുടരും; മലയോര, തീരപ്രദേശങ്ങളില്‍ യാത്രകള്‍ക്ക് വിലക്ക്

കേരളത്തില്‍ ശക്തമായ മഴ തുടരും; മലയോര, തീരപ്രദേശങ്ങളില്‍ യാത്രകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മൂന്ന് ദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷണം കേന്ദ്രം അറിയിച്ചു. 2018 ലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം വടക്കന്‍ ജില്ലകളിലെ കൂടുതലിടങ്ങളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. മറ്റ് 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

https://peoplesreview.co.in/kerala/53009

Share

Leave a Reply

Your email address will not be published. Required fields are marked *