എൻ.ആർ.ഐ ഗ്ലോബൽ മീറ്റ്  പ്രവാസി ഭവന പദ്ധതി ഉൽഘാടനം ഡിസംബർ 4ന് ബാംഗ്ലൂരിൽ

എൻ.ആർ.ഐ ഗ്ലോബൽ മീറ്റ് പ്രവാസി ഭവന പദ്ധതി ഉൽഘാടനം ഡിസംബർ 4ന് ബാംഗ്ലൂരിൽ

കോഴിക്കോട്: ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന എൻ.ആർ.ഐ. ഗ്ലോബൽ മീറ്റും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കുവേണ്ടി ആവിഷ്‌ക്കരിച്ച ഭവന പദ്ധതിയും ഡിസംബർ 4ന് ബംഗ്ലൂരിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി രാംദാസ് അതേവാല അദ്ധ്യക്ഷം വഹിക്കും. കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, പ്രവാസി വ്യവസായികൾ, സാമൂഹ്യ-സാമ്പത്തിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കും.
വിദേശ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരം, തിരിച്ചുവരുന്ന പ്രവാസികൾക്ക് ഇച്ഛാശക്തിയും ആത്മ വിശ്വാസവും നൽകുക, ഇന്ത്യയിലെ പ്രവാസിക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുക തുടങ്ങി വിഷയങ്ങളെ സംബന്ധിച്ച് വിത്യസ്ഥ മേഖലകളിലുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രവാസി പ്രമുഖരെ ഗ്ലോബൽ എക്‌സലൻസി അവാർഡ് നൽകി ആദരിക്കും. വാർത്താ സമ്മേളനത്തിൽ എം.വി.കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, പി.എം.കോയ, കെ.ടി.വാസുദേവൻ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *