നിയമസഭാ കയ്യാങ്കളി കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പോലിസ്; രൂക്ഷവിമര്‍ശനവുമായി കോടതി

നിയമസഭാ കയ്യാങ്കളി കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പോലിസ്; രൂക്ഷവിമര്‍ശനവുമായി കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കാനാണ് പോലിസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ പോലിസ് ആവശ്യപ്പെട്ടത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പോലിസിന്റെ നീക്കം.
തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യത്തില്‍ സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തുടരന്വേഷണത്തില്‍ പുതുതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷയില്‍ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു
സംഘര്‍ഷത്തില്‍ എം.എല്‍.എമാര്‍ക്ക് പരുക്കേറ്റതടക്കമുള്ള കൂടുതല്‍ വസ്തുതകളില്‍ തുടരന്വേഷണം വേണമെന്നാണ് പോലിസ് ആവശ്യം. ഇഎസ് ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു.ഇതേ കാര്യമാണിപ്പോള്‍ അന്വേഷണ സംഘം തന്നെ മുന്നോട്ടുവയ്ക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *