നിങ്ങളുടെ ശീലങ്ങളില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുഖക്കുരുവിനോട് എന്നന്നേക്കുമായി ബൈ ബൈ പറയാം. മുഖക്കുരു തടയുന്നതിന് നല്ല ചര്‍മ്മ സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ആവശ്യമാണ്. മുഖക്കുരു ഉണ്ടാകുന്നത് തടയാനും കുറയ്ക്കാനും സഹായിക്കുന്ന ചില ശീലങ്ങളിതാ:
ദിവസത്തില്‍ രണ്ടുതവണയെങ്കിലും മുഖം വൃത്തിയാക്കുക: രാവിലെയും ഉറങ്ങാന്‍ പോകുന്നതിനുമുമ്പും മുഖം കഴുകാന്‍ മൃദുവായ ക്ലെന്‍സര്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുഖത്തെ വളരെ ചെറിയ സുഷിരങ്ങളില്‍പോലും അടിഞ്ഞേക്കാവുന്ന അഴുക്ക്, എണ്ണ എന്നിവയെ നീക്കം ചെയ്യുന്നു.
മുഖത്ത് തൊടുന്നത് ഒഴിവാക്കുക: വൃത്തിഹീനമായ കൈകൊണ്ട് നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് ബാക്ടീരിയയും എണ്ണയും മുഖത്ത് എത്തുന്നതിന് കാരണമാകും. മുഖക്കുരു വരുന്നതിന് ഒരു പ്രധാന കാരണം ഇതാണ്. മുഖത്ത് അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
നോണ്‍-കോ മെഡോജെനിക് ഉല്‍പ്പന്നങ്ങള്‍ മാത്രം മുഖത്ത് ഉപയോഗിക്കുക: നോണ്‍-കോമഡോജെനിക് എന്ന് ലേബല്‍ ചെയ്തിരിക്കുന്ന സ്‌കിന്‍കെയര്‍, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക, ഇവ മുഖത്തെ പോര്‍സ് എന്ന് അറിയപ്പെടുന്ന ചെറുസുഷിരങ്ങള്‍ അടയുന്നതും മുഖക്കുരു ഉണ്ടാകാനുളള സാധ്യത കുറയ്ക്കാനും സഹായിക്കും.
ദിവസവും മോയ്‌സ്ചറൈസ് ചെയ്യുക: എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍പ്പോലും, ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ മോയ്‌സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഓയില്‍ ഫ്രീ ലൈറ്റ് വെയ്റ്റ് മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുക.
എക്‌സ്‌ഫോളിയേറ്റ് ചെയ്യുക: ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സുഷിരങ്ങള്‍ അടയാതിരിക്കാനും എക്‌സ്‌ഫോളിയേഷന്‍ സഹായിക്കുന്നു. എന്നിരുന്നാലും, ചര്‍മ്മത്തില്‍ വലിയ സമ്മര്‍ദ്ദം കൊടുക്കാത്ത രീതിയില്‍ സ്‌ക്രബ് ചെയ്യാന്‍ ശ്രദ്ധിക്കുക. കാരണം എക്‌സ്‌ഫോളിയേഷന്‍ കൂടിയാല്‍ ചര്‍മ്മത്തില്‍ പോറലുകള്‍ വന്നേക്കാം.
മുഖക്കുരു പിഴുതെടുക്കുകരുത്: മുഖക്കുരു പൊട്ടിക്കുന്നത് ബാക്ടീരിയകള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിന് കാരണമാകും. കഴിയുന്നത് മുഖക്കുരുവിന് മേല്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുകയോ ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ മുടി വൃത്തിയായി സൂക്ഷിക്കുക:
വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക: അമിതമായ സൂര്യപ്രകാശം ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുകയും മുഖക്കുരു വഷളാക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കക, പഴങ്ങള്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.