നീറ്റ് പരീക്ഷാ ഫലത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പിടിയിലായി. കൊല്ലം കടയ്ക്കല്‍ സ്വദേശി സമിഖാന്‍ (21) ആണ് അറസ്റ്റിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും മാര്‍ക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്.
പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ പരിശോധനയില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കല്‍ കോ- ഓര്‍ഡിനേറ്ററായിരുന്നു സമീഖാന്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നീറ്റ് പരീക്ഷയില്‍ സമീഖാന് വെറും 16 മാര്‍ക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.