മണിപ്പൂര്‍ കലാപം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

മണിപ്പൂര്‍ കലാപം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ കൊയിജുമന്‍താപി ജില്ലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. അജ്ഞാതരായ തോക്കുധാരികളാണ് ഗ്രാമത്തിന് കാവല്‍ നിന്നിരുന്ന മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ഒരാളുടെ തലയറുത്തെന്നും പോലിസ് പറയുന്നു. മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ രണ്ട് മാസമായി തുടരുന്ന ദേശീയപാത ഉപരോധം പിന്‍വലിക്കുമെന്ന് കുക്കി വിമത ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാലിനെയും നാഗാലാന്റിലെ ധിമാപൂര്‍ ജില്ലയേയും ബന്ധിപ്പിക്കുന്ന ഹൈവേ മെയ് മൂന്ന് മുതല്‍ ഉപരോധിച്ചിരുന്നു. അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനാണ് ഹൈവേ ഉപരോധം ഇപ്പോള്‍ പിന്‍വലിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *