സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ ആശാ കേന്ദ്രങ്ങള്‍, നശിപ്പിക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പിക്കാന്‍ തയ്യാറാകണം: കെ.പി മോഹനന്‍ എം.എല്‍.എ

സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ ആശാ കേന്ദ്രങ്ങള്‍, നശിപ്പിക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പിക്കാന്‍ തയ്യാറാകണം: കെ.പി മോഹനന്‍ എം.എല്‍.എ

തലശ്ശേരി: സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പാവപ്പെട്ടവരുടെ ആശാ കേന്ദ്രങ്ങളാണെന്നും അവ നശിപ്പിക്കാനുള്ള ശ്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും ചെറുത്ത് തോല്‍പിക്കാന്‍ തയ്യാറാകണമെന്നും കെ.പി മോഹനന്‍ എം.എല്‍.എ പറഞ്ഞു. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റായി വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കുന്നോത്ത്, സംസ്ഥാനകമ്മിറ്റിയംഗം, കെ.പി റിനില്‍, എല്‍.ജെ.ഡി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സജീന്ദ്രന്‍ പാലത്തായി സ്വാഗതവും, കെ.പി രജീഷ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സജീന്ദ്രന്‍ പാലത്തായി (പ്രസിഡന്റ്), കെ.നാരായണന്‍, കെ.അനിത, ടി.രജനി (വൈസ് പ്രസിഡണ്ടുമാര്‍), കെ.ശ്രീഷ്മ (ജന. സെക്രട്ടറി), ഷീബ പി. മട്ടന്നൂര്‍, ഷിജിന പ്രമോദ്, (സെക്രട്ടറിമാര്‍), കെ.സന്തോഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *