തലസ്ഥാനം കൊച്ചിയില്‍ വേണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരന്‍

തലസ്ഥാനം കൊച്ചിയില്‍ വേണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സുധാകരന്‍

കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എറണാകുളം എം.പി എന്ന നിലയില്‍ സ്വന്തം അഭിപ്രായം പറയാന്‍ ഹൈബിക്ക് അവകാശമുണ്ടെന്നും അഭിപ്രായം പറയാന്‍ പാടില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല, കോണ്‍ഗ്രസിനകത്ത് വിഷയം ഹൈബി ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സി.പി.എമ്മിന് ആകില്ല. എം.വി ഗോവിന്ദന്റെ തലയ്ക്ക് അസുഖമുണ്ടോ, എന്ത് ലക്ഷ്യം വെച്ചാണ് ഗോവിന്ദന്‍ മുസ്ലിം ലീഗിന്റെ കാര്യം പറയുന്നത്. മുസ്ലിം ലീഗും സി.പി.എമ്മും തമ്മില്‍ എവിടെയെങ്കിലും എന്തെങ്കിലും നിലപാടുണ്ടോ. ഏക സിവില്‍ കോഡില്‍ എ.ഐ.സി.സി നിലപാട് കാത്തിരിക്കുകയാണ് എല്ലാവരുമെന്ന് സുധാകരന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *