പത്മശ്രീ പി. ഗോപിനാഥന്‍ നായര്‍ അനുസ്മരണം അഞ്ചിന്

പത്മശ്രീ പി. ഗോപിനാഥന്‍ നായര്‍ അനുസ്മരണം അഞ്ചിന്

തലശ്ശേരി: സര്‍വ്വ സേവാ സംഘം മുന്‍ ദേശീയ അധ്യക്ഷനും ഗാന്ധി സ്മാരകനിധി മുന്‍ ചെയര്‍മാനുമായ പത്മശ്രീ പി.ഗോപിനാഥന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ ചരമദിനമായ ജൂലായ് അഞ്ചിന് വൈകീട്ട് മൂന്ന് മണിക്ക് തലശ്ശേരി ശാരദാ കൃഷ്ണയ്യര്‍ സ്മാരക ഹാളില്‍ ആചരിക്കും. കണ്ണൂര്‍ ജില്ലാ സര്‍വോദയ മണ്ഡലം സംഘടിപ്പിക്കുന്ന ചടങ്ങ് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.പി.ആര്‍ നാഥ് അധ്യക്ഷത വഹിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *