തപാൽ – ആർ.എം.എസ് ജീവനക്കാർ ധർണ്ണ നടത്തി

തപാൽ – ആർ.എം.എസ് ജീവനക്കാർ ധർണ്ണ നടത്തി

കോഴിക്കോട്:നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ തപാൽ – ആർ.എം.എസ് ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി ഡിവിഷണൽ/ റീജിയണൽ / സർക്കിൾ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണ നടത്തി. സംഘടനാ ഭാരവാഹിയാവാൻ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക, ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് തുടങ്ങി സ്വകാര്യവൽക്കരണം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക,കത്തുകളുടെ കൈമാറ്റം സുഗമമാക്കുന്നതിന് എല്ലാ റെയിൽവേ മെയിൽ സർവ്വീസ് സെക്ഷനുകൾക്കും 50 സീറ്റുകളും രണ്ടു വശത്തും വാതിലുള്ള കംപാർട്ട്‌മെന്റുകളും അനുവദിക്കുക, കോവിഡ് ബാധിച്ച ജിഡിഎസ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചികിത്സാ കാലയളവിൽ സ്പെഷ്യൽ ലീവ് അനുവദിക്കുക, 18 മാസത്തെ തടഞ്ഞു വെച്ച ഡിഎ/ഡിആർ കുടിശിക അനുവദിക്കുക, ജിഡിഎസ്‌ ജീവനക്കാർക്ക് എസിപി പ്രൊമോഷൻ, മെഡിക്കൽ ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള കമലേഷ് ചന്ദ്ര കമ്മറ്റി ശുപാർശകൾ നടപ്പിലാക്കുക
, തുടങ്ങി 20 ഇന അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കോഴിക്കോട് ഉത്തര മേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിന് മുൻപിൽ നടന്ന ധർണ്ണ സിഐടിയു ജില്ലാ സെക്രട്ടറി പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. പി. രമ, എം. വിജയകുമാർ ,എ. വി വിശ്വനാഥൻ, ആർ. ജൈനേന്ദ്രകുമാർ, എം.ടി സേവ്യർ, കെ.പി മുരളീധരൻ, പി അനിൽ കുമാർ , കെ. ശ്രീനിവാസൻ, കെ. ഭവിത  സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *