അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരണം എംജിഎം

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരണം എംജിഎം

കോഴിക്കോട്: മതത്തിന്റെ മറപിടിച്ച് ആത്മീയ ചികിത്സ നടത്തി മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന മന്ത്രവാദി സിദ്ധന്മാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എംജിഎം സംസ്ഥാന പ്രസിഡണ്ട് വി.സി.മറിയക്കുട്ടി സുല്ലമിയ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ മുമ്പാകെ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നതായി കെ.എൻ.എം സെക്രട്ടറി ഡോ.ജാബിർ അമാനി വ്യക്തമാക്കി. ആത്മീയ ബിസിനസ്സായി മന്ത്രവാദവും, ആഭിജാരവും, ജിന്ന് ചികിത്സയും സമൂഹത്തിൽ പിടിമുറുക്കുകയാണ്. ഇതിൽ കൂടുതലായി അകപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. ആത്മീയ തട്ടിപ്പു കേന്ദ്രങ്ങളുമായി രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിഹിത ബന്ധം നിലനിൽക്കുകയാണ്. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നിർമ്മാർജനം ചെയ്യാൻ നിയമ നിർമ്മാണം നടത്തണമെന്ന ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ നിർദ്ദേശം സർക്കാർ നടപ്പിലാക്കണമെന്നാവരാവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ വി.സി.മറിയക്കുട്ടി സുല്ലമിയ്യ, ട്രഷറർ റുക്‌സാന വാഴക്കാട്, ഡോ.ജാബിർ അമാനി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *