സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ഹയര്‍ ട്രയിന്‍ ആന്‍ഡ് ഡിപ്ലോയ് പദ്ധതിയിലേക്കുള്ള (HTD) അപേക്ഷ ജൂലൈ 10 വരെ സമര്‍പ്പിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ജൂനിയര്‍ എന്‍ജിനീയറിങ് ട്രെയിനി എന്ന തസ്തികയില്‍ ഒരു വര്‍ഷം പരിശീലനം പൂര്‍ത്തീകരിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലായിരിക്കും പരിശീലനം. പരിശീലന സമയത്തു പതിനയ്യായിരം (15000/-) രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. പരിശീലനത്തിനൊടുവില്‍ പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ് സര്‍ട്ടിഫിക്കറ്റോടെ ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജൂനിയര്‍ പ്രൊജക്റ്റ് എന്‍ജിനീയറായി നിയമനം ലഭിക്കും.
2023 ബിടെക് സിവില്‍/ബിആര്‍ക്ക് പഠനം പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും, 2022 ല്‍ പഠനം പൂര്‍ത്തീകരിച്ച പ്രായം 24 വയസ്സില്‍ കവിയാതെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേഷിക്കേണ്ട വെബ്‌സൈറ്റ്: www.iiic.ac.in, 8078980000.