കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് , റിസര്‍ച്ച് ആന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ ഡവലപ്പിംഗ് കണ്‍ട്രീസ് (RIS), കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,ഇന്ത്യ ഗവണ്‍മെന്റിന്റെ യുവജന കാര്യ കായിക മന്ത്രാലയുവമായി സഹകരിച്ച് അഞ്ചിന് ( ബുധന്‍ ) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈ 20 ബ്രെയിന്‍ സ്‌റ്റോമിംഗ് മലബാര്‍ പാലസില്‍ സംഘടിപ്പിക്കുമെന്ന് മലബാര്‍ ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമായ G 20 യുടെ യുവാക്കള്‍ക്കായുള്ള ഔദ്യോഗിക കണ്‍സള്‍ട്ടേഷന്‍ ഫോറമാണ് Y 20.
ഭാവി നേതാക്കളെ സംവദിപ്പിക്കാനും, ആഗോള പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളര്‍ത്താനും, ആശയങ്ങള്‍ കൈമാറാനും, സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും സമവായത്തിലെത്താനും Y 20 പ്രോത്സാഹിപ്പിക്കുന്നു. 2023ല്‍ ഇന്ത്യ G 20യുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനാല്‍ ആര്‍.ഐ.എസും, യുവജന കാര്യകായിക മന്ത്രാലയവും രാജ്യത്തെ അമ്പത് നഗരങ്ങളില്‍ പ്രധാന വിഷയങ്ങളില്‍ ബ്രെയിന്‍ സ്‌റ്റോമിംഗ് സെഷനുകള്‍ നടത്തുകയാണ്. കേരളത്തിലെ ഏക പ്രോഗ്രാം നടക്കുന്ന നഗരമാണ് കോഴിക്കോട്. ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്, ഇന്‍ഡസ്ട്രി 4.O , ഇന്നവേഷന്‍ ആന്റ് 21st സെഞ്ച്വറി സ്‌കില്‍സ് എന്നതാണ് കോഴിക്കോട് പരിപാടിയുടെ തീം. ആറ് വിദഗ്ധര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും. മലബാര്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള അമ്പത് യുവ പ്രൊഫഷണലുകള്‍ പങ്കെടുക്കും. Y 20ക്കായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ കോഴിക്കോടിന്റെ ദേശീയവും ആഗോളവുമായ അംഗീകാരം വര്‍ദ്ധിക്കുമെന്നവര്‍ കൂട്ടിചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ പ്രസിഡന്റ് എം.എ മെഹബൂബ്, സെക്രട്ടറി അരുണ്‍ കുമാര്‍.കെ, ഇന്നവേഷന്‍ പ്രോഗ്രാം ചെയര്‍മാന്‍ നിത്യാനന്ദ് കമ്മത്ത്, കണ്‍വീനര്‍- ഐ.ടി & ടെക്‌നോളജി കമ്മിറ്റി അനില്‍ ബാലന്‍, പ്രോഗ്രാം ആന്റ് ഇവന്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ നയന്‍ ജെ ഷാ, കെ.എ അജയന്‍ കോ ചെയര്‍മാന്‍ ഐ.ടി & ടെക്‌നോളജി കമ്മിറ്റി എന്നിവര്‍ പങ്കെടുത്തു.