മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: കെ.എല്‍.സി.എ

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: കെ.എല്‍.സി.എ

മണിപ്പൂരിലെ പീഢനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെ.എല്‍.സി.എ തൈക്കൂടം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ മരട് മൂത്തേടത്ത് പ്രതിഷേധ ജ്വാലയും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. മണിപൂരില്‍ നടക്കുന്ന വംശഹത്യയില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡന്റ് ഐ.എം ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റെ് അഡ്വ: ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫെറോന വികാരി റവ.ഫാ.ഫ്രാന്‍സിസ് താന്നിക്കാപറമ്പില്‍, വരാപ്പുഴ അതിരൂപതാ ജനറല്‍ സെക്രട്ടറി റോയി പാളയത്തില്‍, കെ.എല്‍.സി.എ സംസ്ഥാന ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരില്‍, ഷാജി കാട്ടിത്തറ, റവ.ഫാ.ഷെജു തോപ്പില്‍, റവ.ഫാ.ആന്റണി വെളളയില്‍, ഡ്രെസ്യൂസ്, ടി.പി ആന്റണി മാസ്റ്റര്‍, സുനില സി.ബി, സിലിയ ഫ്രാന്‍സിസ്സ്, പോള്‍ ഇ.ആര്‍, ജോസഫ് എം.എക്‌സ്, ജോജോ ജോര്‍ജ്ജ്മനയത്ത്, എന്‍.ടി.ജോസ്, പീറ്റര്‍ അറയ്ക്കല്‍, സെബാസ്റ്റ്യന്‍ കടവുങ്ങില്‍, സോണി സെബാസ്റ്റ്യന്‍, സാബു മനയത്ത്, പിറ്റര്‍ പ്രവിണ്‍, ജോസ് കൊച്ചു പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 300 പേര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *