തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപക മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേ സമയം, വയനാട്ടില്‍ ജൂണ്‍ അവസാനത്തിലും പെയ്യാന്‍ മടിച്ച് മഴ. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജൂണില്‍ സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുണ്ടായ ജില്ലയാണ് വയനാട്. കാര്‍ഷിക കലണ്ടര്‍ താളം തെറ്റുമെന്ന ഭീതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മഴയിലുണ്ടായ കുറവ് മഴക്കാല വിനോദ സഞ്ചാരം പ്രതിസന്ധിയിലാക്കി. മഴ മഹോത്സവ നടത്തിപ്പും വെല്ലുവിളി നേരിടുകയാണ്. ജില്ലയിലെമ്പാടും കിണറില്‍ ജലനിരപ്പ് കൂടുന്നില്ലെന്നതും വെല്ലുവിളിയാണ്. പുഴകളില്‍ ഒഴുക്ക് വേനല്‍കാലത്തേതു പോലെയാണ്. കൈത്തോടുകള്‍ക്കും ജീവന്‍ വച്ചു വരുന്നേ ഉള്ളൂ.