മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ. പ്രധാനമന്ത്രി പ്രതികരിക്കേണ്ടതാണെന്നും പ്രധാനമന്ത്രിയുടെ മൗനം അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നം ആയി കാണുന്നില്ല. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. ഒരു ഗോത്ര വിഭാഗത്തില്‍ ഏറെ ക്രിസ്ത്യാനികള്‍ ഉണ്ട്. അതേ സമയം മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗത്തോടും കലാപം നിര്‍ത്തണം എന്നാണ് പറയാന്‍ ഉളളത്. കലാപത്തില്‍ സഭക്ക് ആശങ്ക ഉണ്ട്. സര്‍ക്കാര്‍ പലതവണ ഇടപെട്ടു എന്ന് പറയുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീര്‍ന്നില്ല. എന്ത് കൊണ്ട് കലാപം നിര്‍ത്താന്‍ ആകുന്നില്ലെന്നും അദ്ദഹം ചോദിച്ചു.

അവിടെ നഷ്ടം ഉണ്ടായത് ക്രിസ്ത്യാനികള്‍ക്ക് മാത്രം അല്ല. അവിടെ നടന്നത് മത പീഡനം ആണെന്ന് കാണാന്‍ ആകില്ല. ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കാണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *