ബംഗളൂരു: ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികള്‍ വൈകിച്ചതിനാണ് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിക്കുന്നു, ട്വിറ്റര്‍ സര്‍ക്കാര്‍ നയം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു. ട്വിറ്റര്‍ ഒരു സാധാരണ പൗരനല്ല, ഒരു കര്‍ഷകനല്ല, ഒരു മില്യണ്‍ ഡോളര്‍ ബിസിനസ് കമ്പനിയാണ്. കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകിയതിന് 50 ലക്ഷം രൂപ പിഴ നല്‍കണം, 45 ദിവസത്തിനുള്ളില്‍ തുക കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.