ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി ബംഗാള്‍ സ്വദേശിക്ക്

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി ബംഗാള്‍ സ്വദേശിക്ക്

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പശ്ചിമ ബംഗാള്‍ സ്വദേശി ബിര്‍ഷു റാബയ്ക്ക്. ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ബിര്‍ഷു ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ കാര്യം പറയുന്നത്.

തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് ലോട്ടറി ടിക്കറ്റില്‍ ബംപര്‍ സമ്മാനമടിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ പൊലീസ് സുരക്ഷയും അഭയവും തേടിയെത്തിയത്. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *