തെക്കെപ്പുറത്ത് ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു

തെക്കെപ്പുറത്ത് ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു

കോഴിക്കോട്: തെക്കേപ്പുറത്ത് ഹെറിറ്റേജ് മ്യൂസിയം ഒരുക്കുമെന്നും 2022 ആഗസ്ത് മാസത്തോടെ ഔപചാരിക തുടക്കം കുറിക്കുമെന്ന് തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെക്കേപ്പുറത്തെ വിവിധ സൊസൈറ്റികൾ, പള്ളികൾ, ക്ഷേത്രങ്ങൾ, കുടുംബങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിലൂടെ വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെ പുരാവസ്തുക്കൾ ശേഖരിച്ച് ആദ്യഘട്ടത്തിൽ കലക്ഷൻ സെന്ററായാണ് ആരംഭിക്കുന്നത്. കുറ്റിച്ചിറ ആസ്ഥാനമായി ജുമുഅപള്ളി കെട്ടിടം ഇതിനായി വാടകക്കെടുത്തിട്ടുണ്ട്. സതേൺ സോൾ എന്ന സ്ഥാപനത്തിന്റെ ഉൽഘാടനം 7ന് വൈകിട്ട് 4.15ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യും. ലോഗോ പ്രകാശനം മേയർ ബീന ഫിലിപ്പ്, വെബ്‌സൈറ്റ് ലോഞ്ചിങ് എം.കെ.രാഘവൻ.എം.പി, ബ്രോഷർ പ്രകാശനം എം.എൽ.എ ഡോ.എം.കെ.മുനീർ എന്നിവർ നിർവ്വഹിക്കും. ഡെ.മേയർ മുസാഫിർ അഹമ്മദ്, കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, പി.ഉഷാദേവി ടീച്ചർ എന്നിവർ സംബന്ധിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *