സ്റ്റാലിനോട് ചോദിക്കാതെ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി തമിഴ്നാട് ​ഗവർണർ

സ്റ്റാലിനോട് ചോദിക്കാതെ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി തമിഴ്നാട് ​ഗവർണർ

ചെന്നൈ: അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി തമിഴ്‌നാട് ഗവർണർ ആർഎൻ. രവി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് അഭിപ്രായം ചോദിക്കാതെ ആയിരുന്നു നടപടി. ബാലാജി ഇപ്പോൾ ഇ.ഡി.യുടെ കസ്റ്റഡിയിലാണ്.

​ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രിയെ നീക്കാൻ ​ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി.

ബാലാജി ഗുരുതര ക്രിമിനൽ കേസുകൾ നേരിടുകയാണെന്നും മന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണത്തേയും നീതിവിർവഹണത്തേയും സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹത്തെ നീക്കിക്കൊണ്ട് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

കള്ളപ്പണം വെളുപ്പിക്കൽകേസിൽ ജൂൺ 12ന് ഇ.ഡി. അറസ്റ്റുചെയ്ത സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ജൂൺ 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടങ്കെിലും പിന്നീട് ജൂലായ് 12 വരെ കസ്റ്റഡി നീട്ടി.

ബാലാജി മന്ത്രിസഭയിൽ തുടരരുതെന്ന് ​ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകൾ മറ്റ് രണ്ട് മന്ത്രിമാർക്ക് കൈമാറിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *