ചന്ദ്രയാൻ 3 വിക്ഷേപണം ജൂലായിൽ; പേടകം വിക്ഷേപണ വാഹനത്തിൽ സ്ഥാപിച്ചു

ചന്ദ്രയാൻ 3 വിക്ഷേപണം ജൂലായിൽ; പേടകം വിക്ഷേപണ വാഹനത്തിൽ സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രയാൻ 3 ബഹിരാകാശ പേടകം വിക്ഷേപണ വാഹനവുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായെന്നും അന്തിമ പരിശോധനകൾക്ക് ശേഷം തീയ്യതി പ്രഖ്യാപിക്കുനെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രയാൻ 2 വിക്ഷേപണത്തിന്റെ തുടർച്ചയെന്നോണമാണ് ചന്ദ്രയാൻ 3 വിക്ഷേപണം. ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ വിന്യസിക്കാൻ സാധിച്ചുവെങ്കിലും ചന്ദ്രനിൽ റോവർ ഇറക്കാനുള്ള ശ്രമം വിജയം കണ്ടില്ല. ചന്ദ്രയാൻ 3 യിൽ ഐഎസ്ആർഒ ലക്ഷ്യമിടുന്നത് ഇതാണ്.

ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ചന്ദ്രയാൻ 2 ഓർബിറ്റർ ചന്ദ്രയാൻ 3 ദൗത്യത്തിനായി ഉപയോ​ഗപ്പെടുത്തുന്നതിനാൽ പുതിയ വിക്ഷേപണത്തിന് ചിലവ് കുറയ്ക്കാൻ സാധിക്കും.

ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കില്‍ മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുക.

കഴിഞ്ഞ വിക്ഷേപണത്തിൽ നിന്ന് വിഭിന്നമായി റോവറും ലാന്ററും സോഫ്റ്റ് ലാന്റ് ചെയ്യിക്കാനായിരിക്കും ശ്രമം.

Share

Leave a Reply

Your email address will not be published. Required fields are marked *