കോഴിക്കോട്: സെക്രട്ടറിയേറ്റിന്റെ അനക്‌സ് കോഴിക്കോട് സ്ഥാപിക്കണമെന്നു മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർത്തു. സാഹിത്യകാരൻ വി.ആർ.സുധീഷ് പരിപാടി ഉൽഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് എസ്.എ.അബൂബക്കർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, കോർപ്പറേഷൻ കൗൺസിലർ
കെ.നിർമ്മല എന്നിവർ പ്രസംഗിച്ചു. ജന.സെക്രട്ടറി അബ്ദുറഹിമാൻ എടക്കുനി സ്വാഗതവും, ട്രഷറർ വി.പി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്കൽപ്പാറ, സി.എ.ആസാദ്, പൃഥ്വിരാജ് നാറാത്ത്, സലീം പാറയ്ക്കൽ, അബ്ബാസ് കളത്തിങ്കൽ, ജി.എസ്.വാസൻ, മെഹബൂബ് തയ്യിൽ, സജ്‌ന വേങ്ങേരി, അഡ്വ.നസീമ ഷാനവാസ്, ബിന്ദു ജോർജ്ജ്, വി.ജിസെബാസ്റ്റിയൻ, സി.പി.അബ്ദുറഹിമാൻ, അഡ്വ.ജമാൽ, ഐ.പി.ഉസ്മാൻ, അഡ്വ.ജമാൽ പ്രസംഗിച്ചു. സജിത്ത്കുമാർ.കെ, എഞ്ചിനീയർ ഷാജു, സമദ് എലത്തൂർ, റഷീദ് കൊയിലാണ്ടി, പി.എം.എ ജലീൽ, ഒ.കെ.മൻസൂർ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. മനുഷ്യ ചങ്ങലയിൽ 100 കണക്കിനു പേർ പങ്കെടുത്തു.