കോഴിക്കോട്: പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതും സാമ്പത്തികമായി അമിതഭാരം അടിച്ചേൽപ്പിക്കുന്നതുമായ കെ.റെയിൽ സിൽവർ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 20,000 പേരുടെ വീടുകൾ നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിക്കായി 1,453 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കണം. 145 ഹെക്ടർ നെൽവയൽ നികത്തുകയും ആയിരത്തിലധികം മേൽപാലങ്ങൾ നിർമ്മിക്കുകയും വേണ്ടിവരും. വല്ലാർ പാടവും, വിഴിഞ്ഞം പദ്ധതിയും സ്മാർട്‌സിറ്റിയുമൊക്കെ വൻ പരാജയങ്ങളായിരുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പൂർണ്ണമായും പിൻവാങ്ങണമെന്ന് പി.കെ.ഉസ്മാൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.