ദേശീയ ആയൂർവ്വേദ ദിനാചരണം കോട്ടക്കൽ ആര്യവൈദ്യശാല ആചരിച്ചു

ദേശീയ ആയൂർവ്വേദ ദിനാചരണം കോട്ടക്കൽ ആര്യവൈദ്യശാല ആചരിച്ചു

കോട്ടയ്ക്കൽ: ആറാമത് ദേശീയ ആയൂർവ്വേദ ദിനം നവംബർ 2ന് കോട്ടക്കൽ ആര്യവൈദ്യശാല ആചരിച്ചു. രാവിലെ 8മണിക്ക് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിക്കുകയും ആയൂർവ്വേദ ദിന സന്ദേശം നൽകുകയും ചെയ്തു. കേരളീയ ആഹാര രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാർ വൈകിട്ട് 4 മണിക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആയൂർവേദത്തിന് വളരാനും വികസിക്കാനും ഇനിയും നിരവധി സാധ്യതകൾ ഉണ്ടെന്നും, ആധുനിക കാലത്ത് ആയൂർവേദത്തിന്റെ പര്യായമയി കോട്ടയ്ക്കൽ ആര്യവൈദ്യശാല മാറിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആയിരത്തി അഞ്ഞൂറ് ഹെക്ടർ ഭൂമിയിൽ ഒഷധ സസ്യകൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ തുടങ്ങിക്കഴിഞ്ഞു. ഒഷധ സസ്യകൃഷി ചെയ്യുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് യുക്തമായ മാർക്കറ്റിംഗ് സംവിധാനവും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.
ആര്യവൈദ്യശാല സിഇഒ ഡോ.ജി.സി.ഗോപാലപിള്ള ആശംസാ പ്രഭാഷണം നടത്തി. കേരളീയ ആഹാര രീതികളെക്കുറിച്ച് തിരുവനന്തപുരം ബ്രാഞ്ച് മാനേജർ ഡോ.പി.സുകുമാർ വാരിയർ പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ.മുരളി, ഡോ.പി.ആർ.രമേശ്,ഡോ.കെ.വി.രാജഗോപാലൻ, ചർച്ചയിൽ പങ്കെടുത്തു. പിരാജേന്ദ്രൻ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *