കോഴിക്കോട്: വയനാട് റോഡ് കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടിട്ട് ഒരു മാസക്കാലത്തില്‍ അധികമായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരവും ഗര്‍ത്തത്തിനു മുകളില്‍ റീത്തും വെച്ചു.
രാവിലെയും വൈകുന്നേരവും വന്‍ ഗതാഗത കുരുക്ക് ഈ പ്രദേശത്ത് ഉണ്ടായിട്ടും നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ ഈ ഗര്‍ത്തത്തില്‍ വീണ് പരുക്കേറ്റിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്ടര്‍ അതോറിറ്റി അധികാരികള്‍ക്ക് എതിരേയാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡോ. അല്‍ഫോന്‍സാ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ചോയി മുഖ്യപ്രഭാഷണം നടത്തി. ശശിധരന്‍ സുരഭി, അശോകന്‍ കിഴക്കേയില്‍, അനില്‍ തലക്കളത്തൂര്‍, രാധാകൃഷ്ണന്‍ പെരുമണ്ണ, സുഭാഷിണി കക്കോടി, കെ.സി കൃഷ്ണവേണി, ഇ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.