വീട്ടമ്മമാര്‍ക്ക് മാസശമ്പളം 1000 രൂപ; തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 15 മുതല്‍ നടപ്പാക്കും

വീട്ടമ്മമാര്‍ക്ക് മാസശമ്പളം 1000 രൂപ; തമിഴ്‌നാട്ടില്‍ സെപ്തംബര്‍ 15 മുതല്‍ നടപ്പാക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്തംബര്‍ മുതല്‍ വീട്ടമ്മമാര്‍ക്ക് എല്ലാ മാസവും 1000 രൂപ ശമ്പളം നല്‍കും. സെപ്തംബര്‍ 15 മുതല്‍ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക. ശമ്പളം നല്‍കുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്പ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡി.എം.കെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു. ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിന്‍ നടപ്പിലാക്കിത്തുടങ്ങി.
ഒരുപിടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡി.എം.കെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *