കെ.സുധാകരന്റെ സാമ്പത്തിക കാര്യങ്ങളില്‍ അന്വേഷണം; ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ തേടി വിജിലന്‍സ്

കെ.സുധാകരന്റെ സാമ്പത്തിക കാര്യങ്ങളില്‍ അന്വേഷണം; ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ തേടി വിജിലന്‍സ്

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണത്തിനായി വിജിലന്‍സ്. അന്വേഷണത്തിന്റെ ഭാഗമായി ഭാര്യയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ തേടി ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയതായി സുധാകരന്‍ പറഞ്ഞു. അനധികൃതമായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെങ്കില്‍ കണ്ടെത്തട്ടെ. എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് നടപടികള്‍ ആരംഭിച്ചത്.

ദേശാഭിമാനിക്കെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. തെളിവില്ലാതെ ദേശാഭിമാനി വാര്‍ത്ത മാത്രം അടിസ്ഥാനപ്പെടുത്തി വായില്‍തോന്നിയത് വിളിച്ചുപറഞ്ഞരീതി അംഗീകരിക്കാനാകില്ല. രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തികതട്ടിപ്പ് കേസില്‍ പ്രതിയായ സാഹചര്യം രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *