മാടായി: വാരിയേഴ്സ് മാടായിയുടെ ആഭിമുഖ്യത്തില്‍ നെഹ്റു യുവ കേന്ദ്ര കണ്ണൂരും സംയുക്തമായി ചേര്‍ന്ന് കൊണ്ട് ക്യാച്ച് ദി റൈന്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു. ക്യാംപയിന്റെ ഭാഗമായി വാരിയേഴ്സ് മാടായി ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകിണര്‍ ശുചീകരിച്ചു. മാടായി പഞ്ചായത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലോക ജലദിനത്തില്‍ വാരിയേഴ്സ് മാടായി പ്രസിഡന്റ് ഡോ. മുനീബ് മുഹമ്മദ് അലി പ്രഖ്യാപിച്ച ക്ലീന്‍ ദി സിറ്റിയുടെ ഭാഗമായി വാരിയേഴ്സ് മാടായി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
മൊട്ടാമ്പ്രം – മാടായി പ്രദേശ വാസികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായി തീര്‍ന്ന കിണറാണ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നതെന്നും ഇതിനാണ് വാരിയേഴ്സ് മാടായിയുടെ പ്രവത്തകര്‍ പരിഹാരം കണ്ടതെന്നും പ്രസംഗത്തില്‍ ജമീല ടീച്ചര്‍ അഭിപ്രായപ്പെട്ടു. കാലവര്‍ഷം ശക്തിയാകുമ്പോള്‍ കൊതുകുകള്‍ പെരുകുന്നതിന് കരണമാവാതിരിക്കാന്‍ ഇതുപോലെ ഉള്ള കിണര്‍ ശുചീകരണം അത്യാവശ്യമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വാരിയേഴ്സ് മാടായി ആക്ടിങ് പ്രെസിഡന്റും സെക്രട്ടറി കൂടി ആയ ആസിഫ് എം.എം അഭിപ്രയപെട്ടു. സമാനമായ പ്രവര്‍ത്തങ്ങള്‍ ഇനിയും വാരിയേഴ്സ് മാടായി സംഘടിപ്പിക്കും എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കിണര്‍ ശുചീകരണത്തിന് അരുണ്‍ കുമാര്‍, സബാഹ് മാടായി, മുഫാസ് അടങ്ങുന്ന സംഘം മേല്‍നോട്ടം വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ മൊഹിയുദീന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വാരിയേഴ്സ് മാടായിയുടെ സഹായം പഞ്ചായത്തിന് ഉറപ്പ് നല്‍കി കൊണ്ട് ഇര്‍ഫാന്‍ എം.എം, ഹാഷിര്‍, സായിദ്, ആസിഫ്, നിഷാം അഞ്ചുപേര്‍ അടങ്ങുന്ന ഹെല്‍പ് ഡെസ്‌ക് സംഘത്തിന് വാരിയേഴ്സ് മാടായി രൂപം നല്‍കി. മുഫാസ്, അജ്മല്‍, ഹിഷാം, ശാസ്, സഹല്‍, നജീബ് കെ.പി, സാദിഖ്, മുബീന്‍ മുഹമ്മദ് അലി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഏതു പ്രവര്‍ത്തനത്തിനും വാരിയേഴ്സ് മാടായി സജ്ജമാണെന്ന് ട്രഷറര്‍ അരുണ്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് മഴക്കാല രോഗങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.