സാഫ് കപ്പ്; നേപ്പാളിനെയും തോൽപിച്ച് ഇന്ത്യ സെമിയിൽ

സാഫ് കപ്പ്; നേപ്പാളിനെയും തോൽപിച്ച് ഇന്ത്യ സെമിയിൽ

ബെംഗളൂരു: സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. ഇതോടെ ടീം സെമി ഫൈനലിൽ പ്രവേശിച്ചു. കാപ്റ്റൻ സുനിൽ ഛേത്രിയും മഹേഷ് സിങ്ങും ​ഗോൾ നേടി. അതേസമയം നേപ്പാൾ ആദ്യ മത്സരത്തിൽ കുവൈത്തിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരവും തോറ്റതോടെ നേപ്പാൾ പുറത്തായി. ആറ് പോയിന്റാണ് ഇന്ത്യയ്ക്ക്.

രണ്ട് മത്സരങ്ങളിലും ​ഗോളുകളൊന്നും വഴങ്ങിയില്ലെന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും ഇന്ത്യൻ ടീം ​ഗോളുകൾ വഴങ്ങിയിട്ടില്ല.

രണ്ടാം പകുതിയിലാണ് നേപ്പാളിനെതിരായ ഇന്ത്യയുടെ ​ഗോളുകൾ. പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ മുന്നേറ്റം ആദ്യ പകുതിയിൽ ആവർത്തിക്കാൻ ഇന്ത്യയ്ക്കായില്ല. 61ാം മിനിറ്റിലാണ് മഹേഷ് സിങ് നൽകിയ പന്ത് പോസ്റ്റിലേക്ക് പായിച്ച് ഛേത്രി ആദ്യ ​ഗോൾ നേടിയത്. ആന്താരാഷ്ട്ര മത്സരത്തിൽ അദ്ദേഹത്തിന്റെ 91ാം ​ഗോൾ ആയിരുന്നു അത്. പിന്നാലെ 70-ാം മിനിറ്റിൽ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.

സുനിൽ ഛേത്രിയുടെ ഷോട്ട് നേപ്പാൾ ഗോൾകീപ്പർ തട്ടിയകറ്റിയത് ക്രോസ്ബാറിലിടിച്ച് നേരെ കിട്ടിയത് മഹേഷിനായിരുന്നു. അദ്ദേഹം അത് വലയിലാക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *