പൊണ്ണത്തടിയെ പേടിക്കണം; നിയന്ത്രിക്കാതിരിക്കരുത്

പൊണ്ണത്തടിയെ പേടിക്കണം; നിയന്ത്രിക്കാതിരിക്കരുത്

ലോകത്താകമാനമായുള്ള 18 വയസിന് മുകളിലുള്ള 1.9 ബില്യണിലധികം പേർ ഇന്ന് അമിതഭാരമുള്ളവരാണ്. ഇവരിൽ 650 ദശലക്ഷത്തിലധികം പേരും അമിതവണ്ണം മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണെന്ന് WHO പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണം ഉള്ളവരുടെ എണ്ണത്തിലും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി, WHO ഒരു ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നു. 2023 മെയ് മാസത്തിൽ പുറത്തിറക്കിയിരുന്നു. ഇത് വഴി ആഗോളതലത്തിൽ, പൊണ്ണത്തടി കുറയ്ക്കുന്നതിനും നിയന്ത്രിക്കാനുമുള്ള പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊണ്ണത്തടി എന്തുകൊണ്ടാണ് ഒരു പ്രധാന ആരോഗ്യ പ്രശ്നമായിരിക്കുന്നത്?

ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് അല്ലെങ്കിൽ ബിഎംഐ 30-ൽ കൂടുതലുള്ള അവസ്ഥയാണ് പൊണ്ണത്തടി. 25-ൽ കൂടുതലുള്ള ബിഎംഐ യും അമിതഭാരമായി കണക്കാക്കപ്പെടുന്നു. 2025 ആകുമ്പോഴേക്കും ഏകദേശം 167 ദശലക്ഷം ആളുകൾ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് WHO കണക്കാക്കുന്നു.

പൊണ്ണത്തടിയും മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയം മാത്രമല്ല പൊണ്ണത്തടി ശരീരത്തിലെ ഒട്ടുമിക്ക എല്ലാ അവയവ വ്യവസ്ഥകളെയും ബാധിക്കുന്നു. ബോഡി മാസ് ഇൻഡക്സ് കൂടുന്നതിനനുസരിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. രക്തക്കുഴലുകളിൽ തടസ്സം വരുന്നത് ഇതിൽ പ്രധാനവും സാധരണയായി കാണുന്നതുമാണ്.

അമിതവണ്ണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു

ധാരാളം പ്രമേഹ രോഗികൾക്ക് പൊണ്ണത്തടി കാരണമാകുന്നു. മെറ്റബോളിക് ഡിസോർഡറിനുള്ള ഒരു അപകട സാധ്യതയായാണ് ഡയബറ്റോളജിസ്റ്റുകൾ പൊണ്ണത്തടിയെ കണക്കാക്കുന്നത്. അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റം ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുന്നു. തുടർന്ന്, ഇത് ശരീരത്തിലെ കൊഴുപ്പുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും ഉപാപചയ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു.

പൊണ്ണത്തടി ശരീരത്തിലെ എല്ലുകളും സന്ധികളും നശിക്കുന്നു

പൊണ്ണത്തടി ശരീരത്തിന്റെ എല്ലുകളിലും സന്ധികളിലും അധിക ഭാരം ചെലുത്തുന്നു ഇത് അമിതവണ്ണമുള്ള ആളുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ അധിക ഭാരം എല്ലുകളിൽ സമ്മർദ്ദം ചെലുത്തുന്നു, കാൽമുട്ടുകൾ, ഇടുപ്പ് തുടങ്ങിയ പ്രധാന ഭാഗങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നു.

പൊണ്ണത്തടി ശരീരത്തിന്റെ പല ഭാഗങ്ങളിലും കാൻസർ വളർച്ചയ്ക്ക് കാരണമാകുന്നു

പൊണ്ണത്തടിയും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അന്നനാളം, പാൻക്രിയാസ്, വൻകുടൽ, മലാശയം, സ്തനങ്ങൾ, എൻഡോമെട്രിയം, പിത്താശയം, വൃക്ക എന്നിവയിലെ കാൻസറും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണ അടിസ്ഥാനത്തിലുള്ള തെളിവുകളുണ്ട്.

പൊണ്ണത്തടി ഗർഭധാരണം സങ്കീർണമാക്കും

അമിതവണ്ണവരിൽ പ്രത്യുത്പാദന പ്രക്രിയ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ സങ്കീർണമാണ്. അമിതവണ്ണവരിൽ ഗർഭം അലസൽ, ഗർഭകാല പ്രമേഹം,നടുവേദന മറ്റ് സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

പൊണ്ണത്തടിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബന്ധപ്പെട്ടിരിക്കുന്നു

അമിതവണ്ണവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ശ്വസന സംബന്ധിയായ പ്രശ്‌നങ്ങൾ ആസ്ത്മയും ഉറക്കം തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയയുമാണ്. അമിതഭാരം ശരീരത്തിന്റെ ശ്വസന പ്രവർത്തനത്തെ തകരാറിലാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നെഞ്ചിന്റെ ഭിത്തിയുടെ വഴക്കം കുറയ്ക്കുകയും ഇത് മൂലം രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയുംത്തിന്റെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.

ഭാരം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയും?

ശരീരഭാരം കുറയ്ക്കാൻ നല്ല ഭക്ഷണക്രമം, വ്യായാമങ്ങൾ, കൊഴുപ്പും പഞ്ചസാരയും കഴിക്കുന്നത് പരിമിതപ്പെടുത്തുക, കൂടുതൽ പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ശീലമാക്കുക, പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പതിവായുള്ള വ്യായാമമാണ് ശരീരഭാരം നിയന്ത്രണത്തിലാക്കാനുള്ള മറ്റൊരു വഴി

Share

Leave a Reply

Your email address will not be published. Required fields are marked *