ഗ്രാമീണ തപാൽ ജീവനക്കാർ പോസ്റ്റ്മാസ്റ്റർ ജനറൽ  ഓഫീസിനു മുന്നിൽ ധർണ നടത്തി

ഗ്രാമീണ തപാൽ ജീവനക്കാർ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിനു മുന്നിൽ ധർണ നടത്തി

കോഴിക്കോട്: ഗ്രാമീണ തപാൽ ജീവനക്കാർ കോഴിക്കോട് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. മൂന്നുവർഷം മുമ്പ് കേന്ദ്ര സർക്കാർ അംഗീകരിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നീട്ടി കൊണ്ടുപോകാതെ ഉടൻ നടപ്പിലാക്കുക, ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ ഒന്നരവർഷത്തെ തടഞ്ഞുവെച്ച ക്ഷാമബത്ത കുടിശ്ശിക സഹിതം നൽകുക, ജീവനക്കാർക്ക് ഗുണമേന്മയുള്ള ചെരിപ്പ്, കുട, ബാഗ്, റെയിൻകോട്ട് എന്നിവ ലഭ്യമാക്കുക, സ്ഥിരം തസ്തികകളിൽ ഒഫീഷിയെറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക, കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗ്രാമീണ തപാൽ ജീവനക്കാരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ആശ്വാസ ധനമായി അനുവദിക്കുക, ബന്ധുക്കൾക്ക് ആശ്രിതനിയമനം നൽകുക തുടങ്ങിയ 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാർ ധർണ നടത്തിയത്. ഗ്രാമീണ തപാൽ ജീവനക്കാരുടെ അംഗീകൃത ട്രേഡ് യൂണിയനായ ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ (എ ഐ ജി ഡി എസ് യു) വിന്റെ നേതൃത്വത്തിൽ നടന്ന ധർണ യൂണിയൻ രക്ഷാധികാരി (കേരള) ടി എം മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം ടി സുരേഷ് അധ്യക്ഷത വഹിച്ചു. ടി വി എം അലി ഒറ്റപ്പാലം, ഇ വി രാജു കോഴിക്കോട്, കെ ആനന്ദൻ ഒറ്റപ്പാലം, സാജു തലശ്ശേരി, സാവത്രി എം മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ഡേവിഡ് ജെയിംസ് സ്വാഗതവും ബിന്ദു കെ സി നന്ദിയും പറഞ്ഞു. മൂന്നാം ഘട്ടത്തിൽ നവംബർ 23ന് തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിനു മുന്നിലും സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *