ടൈറ്റന്‍ യാത്രയ്ക്ക് സുലൈമാന് ഭയമായിരുന്നു; ഷഹ്‌സാദയുടെ സഹോദരി

ടൈറ്റന്‍ യാത്രയ്ക്ക് സുലൈമാന് ഭയമായിരുന്നു; ഷഹ്‌സാദയുടെ സഹോദരി

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്ന് പിതാവ് ഷഹ്‌സാദ ദാവൂദിനൊപ്പം മരിച്ച സുലൈമാന്‍ ദാവൂദിന് ഈ യാത്രയ്ക്ക് ഭയമുണ്ടായിരുന്നതായി പിതൃസഹോദരി. യാത്ര പോകുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് പത്തൊന്‍പതുകാരനായ സുലൈമാന്‍ ദാവൂദ് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സാഹസികതയില്‍ താല്‍പര്യമുള്ള പിതാവിനെ സന്തോഷിപ്പിക്കാനാണ് സുലൈമാന്‍ ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത്.
ടൈറ്റാനിക്കിനോടും സമുദ്ര പര്യവേഷണങ്ങളോടുമുള്ള ഷഹ്‌സാദയുടെ അടങ്ങാത്ത അഭിനിവേശമാണ് ഇരുവരെയും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലേക്ക് നയിക്കുന്നത്. അസ്‌മേ ദാവൂദ് പറഞ്ഞു.

കുടുംബം മുഴുവന്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലാണ്. വളരെയധികം മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു. ഒരു ദുഃസ്വപ്നത്തില്‍ അകപ്പെട്ടതു പോലെയാണ് താനെന്നും അവരെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തന്റെ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് അനുഭവപ്പെടന്നതും അവര്‍ പറഞ്ഞു. ടൈറ്റനില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാന്‍ ദാവൂദ്. തിരച്ചില്‍ നടത്തി വിക്ടര്‍ 6000 റോബട്ടാണ് സമുദ്രോപരിതലത്തില്‍നിന്നു നാലു കിലോമീറ്റര്‍ താഴെ ‘ടൈറ്റന്‍’ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ടൈറ്റനില്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാന്‍ ദാവൂദ്. തിരച്ചില്‍ നടത്തി വിക്ടര്‍ 6000 റോബട്ടാണ് സമുദ്രോപരിതലത്തില്‍നിന്നു നാലു കിലോമീറ്റര്‍ താഴെ ‘ടൈറ്റന്‍’ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പേകടത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരെ കൂടാതെ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *