ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് കേരളത്തില്‍നിന്നും പ്രത്യേക പുണ്യതീര്‍ത്ഥയാത്ര ടൂറിസ്റ്റ് ട്രെയിന്‍

ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് കേരളത്തില്‍നിന്നും പ്രത്യേക പുണ്യതീര്‍ത്ഥയാത്ര ടൂറിസ്റ്റ് ട്രെയിന്‍

ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീര്‍ത്ഥാടനകേന്ദങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരവുമായി ഭാരതസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നു.

ഭാരതസര്‍ക്കാരിന്റെ ‘ദേഖോ അപ്‌നാദേശ്’, ‘ഏക്ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിച്ചുവരുന്നു. ഈ വിഭാഗത്തിലെ അടുത്ത ടൂറിസ്റ്റ് ട്രെയിന്‍ പുണ്യതീര്‍ത്ഥയാത്ര (പാക്കേജ് കോഡ് SZBG06), 20 ജൂലൈ 2023ന്, കൊച്ചുവേളിയില്‍ നിന്ന് യാത്രതിരിച്ച് ‘ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് ‘ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 31ന് തിരികെവരുന്നു. (11 രാത്രി/ 12ദിവസം)

സ്ലീപ്പര്‍ക്ലാസും, 3 ടയര്‍ എ.സി സൗകര്യവുമുള്ള അത്യാധുനികമായ എല്‍.എച്ച്.ബി ട്രെയിനില്‍ ഇന്ത്യയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാജീവനക്കാരുടെ സേവനവും അത്യാധുനികമായ സി.സി.ടി.വി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഒരുതീര്‍ത്ഥാടനയാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ചരിത്രകുതുകികളായ ടൂറിസ്റ്റുകള്‍ക്കും ഈ യാത്ര ഉപകാരപ്രദമാണ്.

  1. എസി 3 ടയര്‍, സ്ലീപ്പര്‍ക്ലാസ് എന്നിവ ചേര്‍ന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഭാരത്ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍.
  2. വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്.

ട്രെയിന്‍യാത്ര, രാത്രിതാമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനി പറയുന്ന രീതിയില്‍ നല്‍കുന്നതാണ്

• ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ക്ലാസിലോ 3എസിയിലോ ട്രെയിന്‍യാത്ര, എ.സി അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍യാത്ര.
• രാത്രിതാമസത്തിനായി എ.സി ഹോട്ടലുകളില്‍താമസം.
• വെജിറ്റേറിയന്‍ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).
• ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.
• യാത്രാ ഇന്‍ഷുറന്‍സ്

നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 24,340/ രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,340/രൂപയുമാണ്.

കേന്ദ്ര / സംസ്ഥാനസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍എന്നിവിടങ്ങളില്‍ജോലിചെയ്യുന്നവര്‍ക്ക് LTC സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടുകയോ IRCTC വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

വെബ്‌സൈറ്റ്: www.irctctourism.com

തിരുവനന്തപുരം – 8287932095 /എറണാകുളം – 8287932082
കോഴിക്കോട് – 8287932098 / കോയമ്പത്തൂര്‍ – 9003140655

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *