മര്‍കസ് ഐ.ടി.ഐ; വിവിധ ട്രേഡുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

മര്‍കസ് ഐ.ടി.ഐ; വിവിധ ട്രേഡുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഐടിഐ ആന്‍ഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2023 അധ്യായന വര്‍ഷത്തിലെ വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. കേന്ദ്ര ഗവ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ എന്‍.സി.വി.ടിക്ക് കീഴില്‍ മെക്കാനിക്ക് ഡീസല്‍ (ഒരു വര്‍ഷം), സര്‍വേയര്‍ (രണ്ട് വര്‍ഷം), ഇലക്ട്രോണിക് മെക്കാനിക്ക് (രണ്ട് വര്‍ഷം), വയര്‍മാന്‍ (രണ്ട് വര്‍ഷം) ട്രേഡുകളിലും കേരള ഗവ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ കെ.ജി.സി.ഇക്ക് കീഴില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് (രണ്ട് വര്‍ഷം), ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്(രണ്ട് വര്‍ഷം), റെഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് (രണ്ട് വര്‍ഷം), സിവില്‍ എഞ്ചിനിയറിംഗ് (രണ്ട് വര്‍ഷം), മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് (രണ്ട് വര്‍ഷം), ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് (രണ്ട് വര്‍ഷം) ട്രേഡുകളിലും പഠനം നടത്താം.

ഡിപ്ലോമ ഇന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സിന് കീഴിലായി സി.സി.ടി.വി, മൊബൈല്‍ സര്‍വ്വീസ്, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ്‌വെയര്‍ സര്‍വീസ്, ലാപ്‌ടോപ് സര്‍വീസ് എന്നീ ന്യൂ ജനറേഷന്‍ ട്രേഡുകളും പഠിക്കാനുള്ള സൗകര്യമുണ്ട്. മര്‍കസ് ഐ.ടി.ഐയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ രാജ്യത്തിനകത്തും പുറത്തുമായി പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ സേവനമനുഷ്ഠിക്കുന്നു. കൂടാതെ സംരംഭകത്വ രംഗത്ത് ശോഭിച്ചവരും നിരവധിയാണ്. ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഐ.ടി.ഐ ഓഫിസില്‍ നിന്നും അപേക്ഷ ഫോം കൈപ്പറ്റി പൂരിപ്പിച്ചതിന് ശേഷം ഓഫിസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: 0495 2801026, 9072500420.

Share

Leave a Reply

Your email address will not be published. Required fields are marked *