ടി.പി ഭാസ്‌കരന്‍, പി.ടി ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം 25ന്

ടി.പി ഭാസ്‌കരന്‍, പി.ടി ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം 25ന്

കോഴിക്കോട്: ടി.പി ഭാസ്‌ക്കരന്‍, പി.ടി ജനാര്‍ദ്ദനന്‍ അനുസ്മരണ സമ്മേളനം 25ന് (ഞായര്‍) വൈകീട്ട് മൂന്ന് മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ (മാനാഞ്ചിറ) നടക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അനുസ്മരണസമിതി ചെയര്‍മാന്‍ കെ.വി സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ടി.വി ബാലന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍, കെ.ഡി.എഫ്.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.നാരായണന്‍, എ. രതീഷ്, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍, സബര്‍മതി ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ആസിഫ് കുന്നത്ത്, കെ.ഡി.എഫ്.ഡി ജില്ലാപ്രസിഡന്റ് ദേവദാസ് കുതിരാടം, എ.ഹരിദാസന്‍ മാസ്റ്റര്‍, കെ.ഡി.എഫ്.ഡി മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി കമല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ സതീഷ് പാറന്നൂര്‍ സ്വാഗതം പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *