​ഗൂ​ഗിൾ ക്രോമിൽ ​ഇൻകൊ​ഗ്നിറ്റോ മോഡിലും സ്ക്രീൻഷോട്ടെടുക്കാം;പുതിയ മാറ്റത്തിനൊരുങ്ങി ​ഗൂ​ഗിൾ

​ഗൂ​ഗിൾ ക്രോമിൽ ​ഇൻകൊ​ഗ്നിറ്റോ മോഡിലും സ്ക്രീൻഷോട്ടെടുക്കാം;പുതിയ മാറ്റത്തിനൊരുങ്ങി ​ഗൂ​ഗിൾ

സ്വകാര്യത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇൻകോഗ്നിറ്റോ മോഡിൽ സ്ക്രീൻഷോട്ടുകൾ എടുക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കളെ ​ഗൂ​ഗിൾ ക്രോം അനുവദിക്കാറില്ല. നിലവിൽ ഇൻകൊ​ഗ്നിറ്റോ മോഡിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് കാണിക്കുക. അല്ലെങ്കിൽ കാലിയായ ഒരു സ്ക്രീൻ മാത്രമായിരിക്കും ലഭിക്കുക.

എന്നാൽ, ഇൻകൊ​ഗ്നിറ്റോ മോഡിലും സ്ക്രീൻ ഷോട്ട് എടുക്കാൻ അനുവദിക്കാൻ ​ഗൂ​ഗിൾ ഒരുങ്ങുന്നുവെന്നാണ് പുതിയ അപ്ഡേറ്റുകൾ പറയുന്നത്. ഇതുവഴി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇൻകൊ​ഗ്നിറ്റോ മോഡിൽ സ്ക്രീൻഷോട്ട് എടുക്കാനാവും.

മിഷാൽ റഹ്മാൻ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ച വിവരം അനുസരിച്ച് ഇപ്രൂവ്ഡ് ഇൻകൊ​ഗ്നിറ്റോ സ്ക്രീൻഷോട്ട് എന്ന പേരിൽ പുതിയ ക്രോം ഫ്ളാ​ഗ് ബ്രൗസറിൽ ചേർത്തിട്ടുണ്ട്. ഇതുവഴി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ കഴിയുന്നു.

അതേസമയം ക്രോം ഐഒഎസ് പതിപ്പിലും പുതിയ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗൂ​ഗിൾ ലെൻസ്, മിനി ​ഗൂ​ഗിൾ മാപ്പ്, മെച്ചപ്പെട്ട ട്രാൻസ്ലേഷൻ സംവിധാനം എന്നിവ അതിൽ ഉൾപ്പെടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *