കെ.എസ്.യു നേതാവിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം തുടങ്ങി

കെ.എസ്.യു നേതാവിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം തുടങ്ങി

കെ.എസ്.യു സംസ്ഥാന നേതാവും കെ.സി വേണുഗോപാലിന്റെ അനുയായിയുമായ അന്‍സില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ നിന്ന് 2016ല്‍ ബികോം ബിരുദം നേടിയതായിട്ടാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്. കേരള സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്.

2014 മുതല്‍ 2018 വരെ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്നത് പി.കെ രാധാകൃഷ്ണനാണ്. അതേസമയം, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ഒപ്പ് 2004 മുതല്‍ 2008 വരെ ചാന്‍സിലറായിരുന്ന ഡോ. എം.കെ രാമചന്ദ്രന്‍ നായരുടേതാണ്. സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പറുകളിലും വൈരുധ്യമുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ മൂന്നാം പാര്‍ട്ട് വിഷയമായി കാണിച്ചിരിക്കുന്നത് ‘ടാക്സേഷന്‍ ലോ ആന്റ് പ്രാക്ടീസ്’ എന്നാണ്. 1996 സ്‌കീമിലാണ് സര്‍വലാശാലയില്‍ ഈ പേപ്പര്‍ പഠിക്കാനുണ്ടായിരുന്നത്. ഇപ്പോള്‍ നിലവിലുള്ളത് ‘ടാക്സേഷന്‍ ലോ ആന്റ് അക്കൗണ്ട്സ്’ എന്ന പേപ്പറാണ്.

2016 ഏപ്രിലിലെ മെയിന്‍ പരീക്ഷയ്ക്ക് 80247 ആണ് രജിസ്റ്റര്‍ നമ്പറായി സര്‍ട്ടിഫിക്കറ്റിലുള്ളത്. പലതവണ പരാജയപ്പെട്ടവര്‍ക്കായുള്ള മേഴ്സി ചാന്‍സ് പരീക്ഷയുടെ രജിസ്റ്റര്‍ നമ്പറാണ് 80 എന്ന നമ്പറില്‍ ആരംഭിച്ചിരുന്നത്. സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന വിഷയത്തില്‍ സര്‍വകലാശാല ഒടുവില്‍ മേഴ്സി ചാന്‍സ് നല്‍കിയതാകട്ടെ 2015ലും 2017ലുമാണ്. അതേസമയം, അന്‍സില്‍ പരീക്ഷയെഴുതിയിരിക്കുന്നത് 2016ലാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നാണ് അന്‍സലിന്റെ പ്രതികരണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *