വൈക്കത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം, മൂന്ന് പേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം, മൂന്ന് പേർ ആശുപത്രിയിൽ

കോട്ടയം: വൈക്കം തലയാഴം ചെട്ടിയക്കരിയിൽ വള്ളം മുങ്ങി രണ്ട് മരണം. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

മറുകരയിലുള്ള മരണവീട്ടിലേക്ക് പോവും വഴിയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

വള്ളം മറിഞ്ഞപ്പോൾ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *