കോഴിക്കോട്: ക്യാംപസുകളിലെ എം.എസ്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ക്യാംപസ് വിങ് സമിതി രൂപീകരിച്ചു. ചെയര്‍മാനായി റാഫിദ് ചേനാടനേയും (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്), കണ്‍വീനറായി സി.പി അബ്ദുസമദിനേയും (എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാര്‍ക്കാട്) തെരഞ്ഞെടുത്തു. ട്രഷററായി സാബിര്‍ കുമാരനല്ലൂരിനേയും (തവനൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്) തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി സവാദ് പൂനൂര്‍, ജാഫര്‍ എറണാകുളം എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി ഷഹീര്‍ പട്ല, ബാസിത്ത് തളിപ്പറമ്പ്, നിജാഷ് പന്തലിങ്കല്‍ എന്നിവരെയും ജവാദ് യൂണിവേഴ്‌സിറ്റി, ഫൈസല്‍ കട്ടപ്പന, അബ്ദുല്ല ഉമര്‍, താഹ തമീം, നജാദ് കൊടിയത്തൂര്‍, റിധ്വാന്‍, നിഹാല്‍ മയ്യരി എന്നിവരെ സംസ്ഥാന ക്യാംപസ് വിംഗ് സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
തെരഞ്ഞടുപ്പ് എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് നിയന്ത്രിച്ചു. എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസഫ് മങ്കട, ട്രഷറര്‍ ജെസിന്‍ നജീബ് സംസ്ഥാന ഭാരവാഹികളായ ഫഹീം പുളിക്കല്‍, നദീര്‍ മൊറയൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, നുഫൈല്‍ തിരുരങ്ങാടി, റബീഹ് മാട്ടൂല്‍, അന്‍ഷിദ് നരിക്കുനി, സമാഹ് ഫാറൂഖി, ഷഫീഖ് അസ്ഹരി, ബാദുഷ തൊടുപുഴ, ഷഹിം പാറന്നൂര്‍ ഡാനിഷ് അരീക്കോട് സാജിദ് കോട്ടയം, തുടങ്ങിയവര്‍ സംസാരിച്ചു.