മണിപ്പൂരില്‍ കലാപം നടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മൗനം ഭയാനകമാണെന്ന് രാഷ്ട്രീയ ജനതാ ദള്‍ കോട്ടയം ജില്ല പ്രസിഡന്റ് മാന്നാനം സുരേഷ് പറഞ്ഞു. 300 ലധികം പേരുടെ മരണത്തിന് ഇടയാക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന അവസ്ഥയില്‍ അടിയന്തരമായി പ്രധാനമന്ത്രി ഇടപെട്ട് അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു സമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ നടന്നത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളിലുള്ള കൈകടത്തിലാണ്. രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടുകൂടി കോട്ടയത്ത് 25 ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കോട്ടയം പ്രസ് ക്ലബ്ബില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും വിവിധ സമുദായ -രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം മാന്നാനം സുരേഷ് അറിയിച്ചു.