കോഴിക്കോട്: മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡീലേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഗിരീഷ് വി. ഗോപാല്‍ (ജിവിജി കംപ്യൂട്ടേഴ്‌സ്), സെക്രട്ടറി ജോജി ആന്റണി (ഹൈപ്പര്‍ കംപ്യൂട്ടേഴ്‌സ്), വൈസ് പ്രസിഡണ്ട് റെമില്‍ .എം (വോക്‌സ് ടെക്‌നോളജീസ്), ജോയന്റ് സെക്രട്ടറി രാഹുല്‍.കെ (കംപ്യൂകെയര്‍), ട്രഷറര്‍ സജിത്ത്.എം (സൂര്യ കംപ്യൂട്ടേഴ്‌സ്) എന്നിവര്‍ ചുമതലയേറ്റു. ഐ.ടി പ്രോഡക്ടുകളുടെ വാറണ്ടി സംബന്ധമായി പൊതുജനങ്ങളും ഡീലര്‍മാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനായി ഒരു കംപ്ലൈന്റ് സെല്ലിന് മിട്ട്ഡ രൂപം നല്‍കി.
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാവുന്നതാണ്. കംപ്ലൈന്റ് സെല്ലിന്റെ ചെയര്‍മാനായി സജീന്ദ്രനെ (സെസ്റ്റ് ടെക്‌നോളജീസ്) തെരഞ്ഞെടുത്തു. പ്രകൃതിക്ക് ഭീഷണിയാകുന്ന ഉപയോഗിച്ച് വലിച്ചെറിയുന്ന പ്രിന്റര്‍ ടോണര്‍ കാറ്റ്‌റിഡ്ജുകള്‍ റീ ഫില്ലിംഗ് ചെയ്ത് പുനഃരുപയോഗിക്കാനുള്ള ബോധവല്‍ക്കരണം കസ്റ്റമേഴ്‌സിന് ഇടയില്‍ നടത്താന്‍ അസോസിയേഷന്‍ തീരുമാനമെടുത്തു. വികസിത രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ ഉപയോഗിച്ച കംപ്യൂട്ടറുകള്‍ കേരളത്തിലേക്ക് ഒഴുകുന്നത് ഒരേ സമയം പ്രകൃതിക്ക് ദോഷവും സര്‍ക്കാരിന് വരുമാന നഷ്ടവും ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഓണ വിപണിയെ ലക്ഷ്യമിട്ട് ഇത്തരം ഐ.ടി ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എത്തുന്നതിന് തടയിടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.