റിച്ച് മാക്‌സ് ഗ്രൂപ്പിന്റെ നടക്കാവിൽ

റിച്ച് മാക്‌സ് ഗ്രൂപ്പിന്റെ നടക്കാവിൽ

കോഴിക്കോട്: റിച്ച് മാക്‌സ് ഗ്രൂപ്പിന്റെ 20-ാമത് ശാഖ നടക്കാവിൽ പ്രവർത്തനമാരംഭിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. റിച്ച് മാക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ: ജോർജ് ജോൺ വാലത്ത്, അൽഫോൻസ മാത്യു (കൗൺസിലർ, നടക്കാവ്), ഫാ: ഷിബു കളരിക്കൽ, ജോളി സിഎം, ഡെന്നിസ് പോൾ, ശങ്കർ (ഐ.ടി അഡ്മിൻ), അശ്വതി പി.ആർ (ഏരിയ മാനേജർ), ലൗലി സി.കെ (ബ്രാഞ്ച് മാനേജർ) എന്നിവർ സംബന്ധിച്ചു.
എല്ലാവിധ ലോണുകളും ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും സേവനങ്ങളും ബ്രാഞ്ചിൽ ലഭ്യമാണ്.
കേരളത്തിൽ വിവിധ ജില്ലകളിലായി 19 ശാഖകൾ റിച്ച് മാക്‌സ് ഗ്രൂപ്പിനുണ്ട്. 50 പുതിയ ശാഖകൾ കേരളത്തിൽ ഈ വർഷം പുതിയതായി തുടങ്ങുന്നതോടൊപ്പം ‘മിഷൻ 2030’ന്റെ ഭാഗമായി, 2030 ആകുമ്പോഴേക്കും 1000 ശാഖകൾ പൂർത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന വനിതകളുടെ ചെറുകിട ഷോപ്പുകൾക്ക് പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കിയോസ്‌ക്കുകൾ 5 ജില്ലകളിലായി നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങളിലാണ് റിച്ച്മാക്‌സ് ഗ്രൂപ്പ് എന്ന് അധികൃതർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *