യു.എന്‍ ഗ്ലോബല്‍ കോംപാക്റ്റ് ലീഡേഴ്സ് ഉച്ചകോടിയില്‍ കാര്‍ട്ടൂണിസ്റ്റ് ദിലീഫ് പങ്കെടുക്കും

യു.എന്‍ ഗ്ലോബല്‍ കോംപാക്റ്റ് ലീഡേഴ്സ് ഉച്ചകോടിയില്‍ കാര്‍ട്ടൂണിസ്റ്റ് ദിലീഫ് പങ്കെടുക്കും

കോഴിക്കോട്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുണൈറ്റഡ് നാഷന്‍സ് ഗ്ലോബല്‍ കോംപാക്റ്റിന്റെ ലീഡേഴ്സ് ഉച്ചകോടിയില്‍ കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫ് പങ്കെടുക്കും. സെപ്റ്റംബര്‍ 19ന് ജാവിറ്റ്സ് സെന്ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുക്കുക. സുസ്ഥിര വികസന പദ്ധതി 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി നടത്തുന്നത്. കാലാവസ്ഥ വ്യതിയാനം, കൊവിഡ് മഹാമാരി, സാമൂഹികവും സാമ്പത്തികവുമായ അസമത്വം, അഴിമതി, യുക്രെയ്ന്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ സാധ്യകളും ആശങ്കകളും ചര്‍ച്ച ചെയ്യും.
രാജ്യാന്തര ശ്രദ്ധ നേടിയ മലയാളി കാര്‍ട്ടൂണിസ്റ്റാണ് എം.ദിലീഫ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവാണ്. ഇന്ത്യയില്‍ നിന്നുള്ള കലാ പ്രതിനിധിയാണ് ദിലീഫ് പങ്കെടുക്കുന്നത്.

ദുബായിയില്‍ ഗിന്നസ് ദിലീഫ് ആര്‍ട്ട് ഗാലറി എന്ന ആര്‍ട്ട് റിലേറ്റഡ് കമ്പനി നടത്തുന്ന ദിലീഫ് ഖത്തറില്‍ നടന്ന ഫുട്ബാള്‍ വേള്‍ഡ് കപ്പിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ദിലീഫ് തയാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കലിഗ്രഫി ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 16.89 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഷട്ടില്‍ ബാറ്റ്, ഒമ്പത് മീറ്റര്‍ നീളവും ആറുമീറ്റര്‍ ഉയരവും 3.5 മീറ്റര്‍ വ്യാസമുള്ള ചക്രം, 250 കിലോഗ്രാം തൂക്കവുമുള്ള സൈക്കിള്‍ എന്നിവ നിര്‍മിച്ചാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയത്. സ്‌ക്വയര്‍ ഫീറ്റ് കാന്‍വാസില്‍ പടുകൂറ്റന്‍ ഗാന്ധി ചിത്രം വരച്ച് ലിംകാ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കാരിക്കേച്ചര്‍ ഓര്‍ഗനൈസേഷന്റെ ഇന്ത്യന്‍ പ്രതിനിധിയാണ്. കാര്‍ട്ടൂണിസ്റ്റുകളില്‍ ആദ്യ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചതും ദിലീഫിനാണ്. കോഴിക്കോട് മുക്കം സ്വദേശിയാണ് ദിലീഫ്.

Share

Leave a Reply

Your email address will not be published. Required fields are marked *