മഴക്കാലത്തെ മുടി പരിചരണം എങ്ങനെ; ചില നിര്‍ദേശങ്ങള്‍

മഴക്കാലത്തെ മുടി പരിചരണം എങ്ങനെ; ചില നിര്‍ദേശങ്ങള്‍

മഴ തുടങ്ങിയതോടെ തലമുടിയുടെ കാര്യം കഷ്ടത്തിലായോ. കുറച്ച് ശ്രദ്ധയും സമയവുമുണ്ടെങ്കില്‍ മഴക്കാലത്ത് മുടി ആരോഗ്യത്തോടെ പരിപാലിക്കാം.

മറ്റ് കാലവസ്ഥകളെ അപേക്ഷിച്ച് മഴക്കാലത്ത് മുടി കൊഴിച്ചില്‍ കൂടുതലായിരിക്കും. തലമുടിയിഴകള്‍ക്ക് പ്രത്യേക പരിചരണം വേണ്ട സമയമാണ് ഇത്. സള്‍ഫേറ്റ് അടങ്ങാത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ഓര്‍ക്കുക ഷാംപൂ തലയോട്ടിയിലാണ് തേക്കേണ്ടത്. മുടിയിഴകളിലല്ല. മൂന്നോ നാലോ സെക്കന്റ് മസ്സാജ് ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ഷാംപൂ കഴുകിക്കളഞ്ഞതിന് ശേഷം എതെങ്കിലും കണ്ടീഷ്ണര്‍ മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കാം. തലയോട്ടിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കാം. തലയോട്ടി അധികം വിയര്‍ക്കാത്ത പ്രകൃതിയാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം മുടി ഷാംപൂ ചെയ്താല്‍ മതി.

വ്യായാമം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ദിവസവും തലകഴുകാന്‍ ശ്രദ്ധിക്കണം. നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. മുടിയിലെ നനവ് മാറുന്നതുവരെ അഴിച്ചുതന്നെയിടുക. അല്ലേങ്കില്‍ കോട്ടണ്‍ തുണികൊണ്ട് തുടച്ച് നനവ് ഉണക്കാം. മുടി കെട്ടിവെക്കുന്നതുമൂലം ദുര്‍ഗന്ധവും മുടിയില്‍ കെട്ടുകള്‍ രൂപപ്പെടുകയും ചെയ്യും.

സ്‌ക്കൂളില്‍ പോകുന്ന കുട്ടികളില്‍ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. താരന്‍ വരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അതിനാല്‍ ആന്റിഡാന്‍ഡ്റഫ് ഷാംപൂ മഴക്കാലത്ത് കരുതാം. ആഴ്ചയില്‍ ഒരു ദിവസം ഇത് തലയോട്ടിയില്‍ തേച്ച് ഒന്നോ രണ്ടോ മൂന്ന് മിനിറ്റ് പിടിപ്പിച്ച ശേഷം കഴുകിക്കളയാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *