ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം. അമേരിക്കന്‍ പ്രസിഡന്‍ന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രതിരോധ വാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശത്തിന്റെ ലക്ഷ്യം.
വ്യാഴാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക. അമേരിക്കന്‍ കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യും. ജെറ്റ് വിമാനങ്ങള്‍ മുതല്‍ സെമി കണ്ടക്ടര്‍ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 21ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യോഗദിന പരിപാടികള്‍ക്കും മോദി നേതൃത്വം നല്‍കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും.