കോഴിക്കോട്: യോഗാദിനത്തില്‍ ചരിത്രം രചിക്കാന്‍ ഒരുങ്ങി കോഴിക്കോട് ചിന്മയ വിദ്യാലയം. വിദ്യാലയത്തിലെ 100 % കുട്ടികളും 100 % അധ്യാപകരും ഒരേസമയം യോഗ ചെയ്യുന്ന യോഗചിന്മയം 2023 എന്ന പരിപാടി നടത്തുമെന്ന് ചിന്മയ മിഷന്‍ ചീഫ് സേവക് എം.പി ശ്രീനിവാസന്‍, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ കെ.പി ശ്രീജിത്തും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എം. കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ വിശിഷ്ടാതിഥി ആയിരിക്കും. ഇതോടൊപ്പം യോഗയുടെ പ്രചരണാര്‍ത്ഥം യോഗ അസോസിയേഷനുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ യോഗ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ചിന്മയ മിഷന്‍ ചീഫ് സേവക് എം.പി ശ്രീനിവാസന്‍, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ കെ.പി ശ്രീജിത്ത്, യോഗ അധ്യാപികയായ ശ്രീജ .ജി നായര്‍, വിദ്യാര്‍ത്ഥികളായ നയനിക, അദ്വൈത്, മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.