ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് സാത്വിക്-ചിരാഗ് സഖ്യം

ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് സാത്വിക്-ചിരാഗ് സഖ്യം

ഫൈനലില്‍ ലോകചാമ്പ്യന്‍മാരായ മലേഷ്യന്‍ സഖ്യത്തെ കീഴടക്കി

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം കിരീടം സ്വന്തമാക്കി. മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ സഖ്യമായ ആരോണ്‍ ചിയ-സോ വൂയി ഡിക് കൂട്ടുകെട്ടിനെ 21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചിരിത്ര നേട്ടത്തിനര്‍ഹരായി ഇരുവരും. 43 മിനിട്ട് മാത്രം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ജയിച്ചു കയറിയത്. മത്സരത്തിന്റെ തുടക്കത്തില്‍ മലേഷ്യന്‍ സഖ്യം മികച്ച പ്രകടനമായിരുന്ന കാഴ്ച വച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സഖ്യം ശക്തമായി തന്നെ ട്രാക്കിലേക്ക് വരികയും വീരേതിഹാസം രചിക്കുകയുമായിരുന്നു. ജയത്തോടുകൂടി സൂപ്പര്‍ 1000, സൂപ്പര്‍ 750, സൂപ്പര്‍ 500, സൂപ്പര്‍ 300, സൂപ്പര്‍ 100 ടൂര്‍ണമെന്റുകളിലെല്ലാം കിരീടം നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *